31 October Thursday

ആലപ്പുഴ ചാമ്പ്യൻമാർ; 
സ്‌കൂളുകളിൽ കലവൂർ ഗവ. എച്ച്‌എസ്‌എസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

ജില്ലാ കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയ ആലപ്പുഴ ഉപജില്ലാ ടീം

 

മുഹമ്മ
ജില്ലാ സ്‌കൂൾ കായികമേളയിൽ ആലപ്പുഴ ഉപജില്ല ജേതാക്കൾ. 42 സ്വർണവും 34 വെള്ളിയും 20 വെങ്കലവും ഉൾപ്പെടെ 375 പോയിന്റ്‌ നേടിയാണ്‌ ആലപ്പുഴ വിജയികളായത്‌. മേളയുടെ അവസാന ദിനം 19 സ്വർണവും 17 വെള്ളിയും എട്ട്‌ വെങ്കലവുമടക്കം 174 പോയിന്റുകൾ കൂട്ടിച്ചേർത്തു. രണ്ടാം സ്ഥാനത്തുള്ള ചേർത്തലയ്‌ക്ക്‌ 37 സ്വർണവും 30 വെള്ളിയും 28 വെങ്കലവുമടക്കം 333 പോയിന്റുണ്ട്‌. നാല്‌ സ്വർണവും 13 വെള്ളിയും 16 വെങ്കലവുമായി 75 പോയിന്റോടെ മാവേലിക്കര ഉപജില്ലയാണ്‌ മൂന്നാമത്‌.  52 പോയിന്റുമായി തുറവൂർ (മൂന്ന്‌ സ്വർണം, ഏഴ്‌ വെള്ളി, 12 വെങ്കലം) നാലാമതും 51 പോയിന്റുമായി ഹരിപ്പാട്‌ (അഞ്ച്‌ സ്വർണം, ആറ്‌ വെള്ളി, അഞ്ച്‌ വെങ്കലം) അഞ്ചാമതുമാണ്‌.
സ്‌കൂളുകളിൽ 17 സ്വർണവും എഴ്‌ വെള്ളിയും നാല്‌ വെങ്കലവുമടക്കം 110 പോയിന്റുമായി കലവൂർ ഗവ. എച്ച്‌എസ്‌എസ്‌ ചാമ്പ്യൻമാരായി. സ്വർണവും എട്ട്‌ വെള്ളിയും ഏഴ്‌ വെങ്കലവുമായി 106 പോയിന്റോടെ ആലപ്പുഴ ലിയോ തേർട്ടീന്ത്‌ എച്ച്‌എസ്‌എസ്‌ രണ്ടാമതായി. 81 പോയിന്റുള്ള ആലപ്പുഴ സെന്റ്‌ ജോസഫ്‌ ജിഎച്ച്‌എസ്‌എസ്‌ (12 സ്വർണം, ആറ്‌ വെള്ളി, നാല്‌ വെങ്കലം) മൂന്നാമതാണ്‌. 55 പോയിന്റുമായി ചാരമംഗലം ഗവ. ഡിവിഎച്ച്‌എസ്‌എസ്‌ (ആറ്‌ സ്വർണം, ആറ്‌ വെള്ളി, ഏഴ്‌ വെങ്കലം) നാലാമതും  42 പോയിന്റുമായി അർത്തുങ്കൽ എസ്‌എഫ്‌എ എച്ച്‌എസ്‌എസ്‌ (അഞ്ച്‌ സ്വർണം, നാല്‌ വെള്ളി, അഞ്ച്‌ വെങ്കലം) അഞ്ചാംസ്ഥാനത്തുമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top