29 December Sunday

കേരള ബാങ്ക്‌ : ജീവനക്കാരുടെ താൽപ്പര്യം സംരക്ഷിക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2019


തിരുവനന്തപുരം
ജീവനക്കാരുടെ താല്പര്യം സംരക്ഷിച്ചാകും കേരള ബാങ്കിന്റെ രൂപീകരണമെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ജീവനക്കാരുടെ ഏകീകരണത്തിനായി വ്യക്തവും സുതാര്യവും സ്വീകാര്യവുമായ നയം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. 

ജില്ലാ ബാങ്കുകളിൽ സ്ഥിരം ജീവനക്കാർക്കു പുറമെ ദിവസവേതനത്തിലും കരാർ വ്യവസ്ഥയിലും കമീഷൻ അടിസ്ഥാനത്തിലും വളരെയധികംപേർ ജോലിയെടുക്കുന്നുണ്ട്‌.

കലക്‌ഷൻ ഏജന്റുമാരുടെ സേവന-വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച നിവേദനങ്ങൾ ജില്ലാ സഹകരണ ബാങ്കുകളിലെയും സംസ്ഥാന സഹകരണ ബാങ്കിലെയും ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിന് രൂപീകരിച്ച കമ്മിറ്റിയുടെ പരിഗണനയ്ക്കു നൽകി.

ജില്ലാ ബാങ്കുകളിൽ കലക്‌ഷൻ ഏജന്റുമാരുടെ മാസവേതനം 2500ൽനിന്ന്‌ 4000 രൂപയാക്കി വർധിപ്പിച്ചിരുന്നു. ജീവനക്കാരുടെയും താൽപ്പര്യങ്ങൾ പരിഗണിച്ച് ലയന നടപടികൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വി അബ്ദുറഹ്‌മാനു മന്ത്രി മറുപടി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top