23 December Monday

ആശ്വാസമായി ‘കാരുണ്യസ്‌പർശം’ ; സാന്ത്വനമായി സർക്കാരിന്റെ അർബുദമരുന്ന്‌ വിൽപ്പന കൗണ്ടറുകൾ

അശ്വതി ജയശ്രീUpdated: Friday Nov 8, 2024


തിരുവനന്തപുരം
പ്രവർത്തനം തുടങ്ങി രണ്ട്‌ മാസം പിന്നിടുമ്പോഴേക്ക്‌ ജനങ്ങൾക്ക്‌ സാന്ത്വനമായി സംസ്ഥാന സർക്കാരിന്റെ ലാഭരഹിത അർബുദമരുന്ന്‌ വിൽപ്പന കൗണ്ടറുകൾ. 65 ദിവസത്തിനുള്ളിൽ 1.08 കോടി രൂപയുടെ അർബുദ മരുന്നുകൾ 39.75 ലക്ഷം രൂപയ്ക്ക്‌ ലഭ്യമാക്കി.

സർക്കാരിന്റെ നൂറുദിന കർമപരിപാടികളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 14 കാരുണ്യ ഫാർമസികളിലാണ്‌ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ പ്രത്യേക മരുന്ന്‌ കൗണ്ടറുകൾ തുടങ്ങിയത്‌. 42,350 രൂപയുടെ അബിറടെറോൺ മരുന്ന്‌ 6683 രൂപയ്ക്ക്‌ നൽകിയായിരുന്നു പദ്ധതിയുടെ ഉദ്‌ഘാടനം. ആഗസ്ത്‌ 29 മുതൽ നവംബർ ഒന്നുവരെയുള്ള 65 ദിവസത്തെ കണക്ക്‌ പ്രകാരം 1,08,97,632 രൂപ വിലയുള്ള മരുന്നുകൾ 39,75,222 രൂപയ്ക്കാണ്‌ വിതരണം ചെയ്തത്‌. ഗുണഭോക്താക്കളായ 964 രോഗികൾക്ക്‌ ഇതിലൂടെ 69,22,410 രൂപ ലാഭിക്കാനായി.

സംഭരിക്കുന്ന മരുന്നുകളിൽ രണ്ടുശതമാനം സേവനചെലവുകൾ മാത്രം ഈടാക്കിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. മരുന്നുകൾ സംഭരിച്ചുനൽകുന്നതിലൂടെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് ലഭ്യമാകുന്ന അഞ്ചുമുതൽ ഏഴുശതമാനം വരെയുള്ള ലാഭം വേണ്ടെന്നുവച്ചാണ്‌ പദ്ധതി നടപ്പാക്കിയത്‌.  10 മുതൽ 20 ശതമാനംവരെ ലാഭം മുൻകണ്ട്‌ സ്വകാര്യ മെഡിക്കൽ ഷോപ്പുകൾ വില നിശ്ചയിക്കുന്ന മരുന്നുകളാണ്‌ 26-–-96 ശതമാനംവരെ  വിലക്കുറവിൽ സംസ്ഥാന സർക്കാർ രോഗികൾക്ക്‌ ലഭ്യമാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top