22 December Sunday

ഓണംകുളം–-ഊട്ടിമറ്റം റോഡ്‌ ; പരിഹാരം കണ്ടത്‌ നവകേരളസദസ്സിൽ; 
പിതൃത്വം ഏറ്റെടുക്കാൻ എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024


പെരുമ്പാവൂർ
ഓണംകുളം–-ഊട്ടിമറ്റം റോഡിന്റെ ശോച്യാവസ്ഥയ്‌ക്ക്‌ നവകേരള സദസ്സിലൂടെ പരിഹാരം കണ്ടപ്പോൾ അതിന്റെ പിന്നിലും താനാണെന്നുവരുത്താൻ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നീക്കം.

സിപിഐ എം അറയ്ക്കപ്പടി ലോക്കൽ സെക്രട്ടറി എം കെ ബാലനും പൊതുപ്രവർത്തകൻ ശിവൻ കദളിയും നവകേരള സദസ്സിൽ നൽകിയ നിവേദനത്തെ തുടർന്ന് പൊതുമരാമത്ത്‌ ഉദ്യോഗസ്ഥരെത്തി എസ്റ്റിമേറ്റ് തയ്യാറാക്കി പദ്ധതി സർക്കാരിന് സമർപ്പിച്ചു. റോഡ് ബിഎം ആൻഡ്‌ ബിസി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് ഏഴുകോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. നിവേദനം നൽകിയവർക്ക് ഇതിന്റെ അറിയിപ്പ് സർക്കാർ നൽകിയിരുന്നു.

സർക്കാരിൽനിന്ന് അറിയിപ്പെത്തിയപ്പോഴാണ് എംഎൽഎ വിവരം അറിയുന്നത്. നാട്ടുകാരുടെ ശ്രമഫലമായി അനുവദിച്ച ഫണ്ട് തന്റെ വികസനപ്രവർത്തനങ്ങളിലേക്ക് ചേർക്കാനായി പത്രങ്ങൾക്ക് കുറിപ്പ് നൽകിയതാണ് വിവാദമായത്. നവകേരള സദസ്സ്‌ പൊളിക്കാൻ സമരം നടത്തിയ എംഎൽഎ, ഫണ്ട് അനുവദിച്ചപ്പോൾ ഏറ്റെടുക്കാൻവന്നതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്‌. റോഡിൽ ചെറുകുഴികൾ രൂപപ്പെട്ടപ്പോൾമുതൽ റസിഡന്റ്‌സ് അസോസിയേഷൻ എംഎൽഎക്ക്‌ നിവേദനം നൽകിയിരുന്നു. റോഡ് മുഴുവൻ തകർന്ന് ബസ് സർവീസ്‌വരെ നിർത്തിവച്ചിട്ടും എംഎൽഎ തിരിഞ്ഞുനോക്കിയില്ലെന്നാണ്‌ നാട്ടുകാരുടെ പരാതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top