കളമശേരി
നോർത്ത് കളമശേരിയിൽ മൂന്നു വർഷംമുമ്പ് മണ്ണിടിഞ്ഞുവീണ് ഡ്രൈവർ മരിച്ച സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിൽ ഭീഷണി. പ്രഭാതകൃത്യം നിർവഹിക്കുന്നതിനിടെയാണ് 2021 നവംബറിൽ വലിയ മൺകട്ട ദേഹത്തേക്ക് വീണ് തിരുവനന്തപുരം സ്വദേശിയായ ഡ്രൈവർ മരിച്ചത്.
നേരത്തേ ചാക്കോളാസ് കമ്പനി പ്രവർത്തിച്ചിരുന്ന സ്ഥലത്തോടുചേർന്ന് അഞ്ച് മീറ്റർ താഴ്ചയിലാണ് കണ്ടെയ്നർ ടെർമിനൽ റോഡിലേക്ക് അപ്രോച്ച് റോഡ് നിർമിച്ചത്. ഇവിടെ സംരക്ഷണഭിത്തി നിർമിച്ചിട്ടില്ല. അന്ന് സ്ഥലം സന്ദർശിച്ച വ്യവസായമന്ത്രി പി രാജീവ് സംരക്ഷണഭിത്തി നിർമിക്കണമെന്ന് ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടിരുന്നതാണ്.
ഇപ്പോൾ മതിലിൽനിന്ന് വീണ്ടും മണ്ണിടിഞ്ഞുവീഴുന്നുണ്ട്. ഇത് തുടർന്നാൽ ഉയരമുള്ള മതിൽ ഒറ്റയടിക്ക് വീഴാനിടയുണ്ട്. ദേശീയപാത അധികൃതർ അടിയന്തരനടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ അപകടമുണ്ടാകുമെന്നാണ് ആശങ്ക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..