28 December Saturday

മൂവാറ്റുപുഴ നഗരസഭ ; ചെയർമാന്റെയും സെക്രട്ടറിയുടെയും മോശം പെരുമാറ്റത്തിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024


മൂവാറ്റുപുഴ
മൂവാറ്റുപുഴ നഗരസഭാ ചെയര്‍മാനും സെക്രട്ടറിയും ഉദ്യോഗസ്ഥരോടും ശുചീകരണ തൊഴിലാളികളോടും മോശമായി പെരുമാറുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ നഗരസഭാ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. തുടർന്ന് നഗരസഭ ഓഫീസിനുമുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഉദ്യോഗസ്ഥര്‍ക്കെതിരെ നിരന്തരം അസഭ്യവാക്കുകള്‍ ഉപയോഗിക്കുന്നവരായി ചെയര്‍മാനും സെക്രട്ടറിയും മാറിയെന്ന്‌ പ്രതിപക്ഷം വ്യക്തമാക്കി. ഇതോടെ ഉദ്യോഗസ്ഥർ സ്ഥലംമാറ്റത്തിന് അപേക്ഷിക്കുകയാണ്.

ശുചീകരണ തൊഴിലാളികളെ രാഷ്‌ട്രീയവൈരം തീർക്കാൻ അകാരണമായി സസ്‌പെന്‍ഡ് ചെയ്യുന്നു. ഉദ്യോഗസ്ഥര്‍ക്ക് മാതൃകയാകേണ്ട സെക്രട്ടറി എല്ലാ വെള്ളിയാഴ്ചകളിലും നാട്ടിൽ പോയാല്‍ തിരികെയെത്തുന്നത്  ബുധനാഴ്ചകളിലാണെന്നും അവധിയെടുക്കുന്ന തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഹാജർ ബുക്കില്‍ ഒപ്പിടുന്നുവെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. 60 ഉദ്യോഗസ്ഥരാണ് സ്ഥലംമാറ്റത്തിന് അപേക്ഷിച്ചത്. യുഡിഎഫ് ഭരണസമിതിയുടെ കൂട്ടുത്തരവാദിത്വമില്ലായ്മയും ഉദ്യോഗസ്ഥർക്കിടയിലെ പ്രശ്നങ്ങളും നഗരസഭാ പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കുകയാണെന്ന് കൗൺസിലർമാർ പറഞ്ഞു.

പ്രതിഷേധം കൗണ്‍സിലര്‍ കെ ജി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ നിസ അഷറഫ്, കൗണ്‍സിലര്‍മാരായ പി വി രാധാകൃഷ്ണന്‍, മീരാകൃഷ്ണന്‍, നിസ അഷറഫ്, പി എം സലിം തുടങ്ങിയവര്‍ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top