22 December Sunday

കളമശേരി കാർഷികോത്സവം ; മത്സ്യകർഷകസംഗമവും 
റസിഡന്റ്സ് അസോ. സംഗമവും ഇന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024


കളമശേരി
കൃഷിക്കൊപ്പം കളമശേരി പദ്ധതിയിൽ ഏഴുമുതൽ 13 വരെ നടക്കുന്ന കളമശേരി കാർഷികോത്സവത്തിന്റെ ഭാഗമായി മത്സ്യകർഷകസംഗമവും റസിഡന്റ്സ് അസോസിയേഷൻ സംഗമവും ഞായറാഴ്ച നടക്കും. ഇതോടെ കാർഷികോത്സവത്തിനോടനുബന്ധിച്ച് നടത്തുന്ന 19 സംഗമങ്ങൾ പൂർത്തിയാകും.

കളമശേരി സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന റസിഡന്റ്സ് അസോസിയേഷൻ സംഗമവും സെമിനാറും ഞായർ രാവിലെ 9.30ന് മുപ്പത്തടം മുതുകാട് എൻഎസ്എസ് ഹാളിൽ വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. വെസ്റ്റ് കടുങ്ങല്ലൂർ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മത്സ്യകർഷകസംഗമവും സെമിനാറും ഞായർ പകൽ 1.30ന് ഫിഷറീസ്‌വകുപ്പിന്റെ കടുങ്ങല്ലൂരിലുള്ള എൻഐഎഫ്എഎം ഹാളിൽ ഫിഷറീസ്‌മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top