27 December Friday

ഒക്കൽ ഫാം ഫെസ്റ്റ്‌ ഇന്ന്‌ സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024


പെരുമ്പാവൂർ
ജില്ലാപഞ്ചായത്തും ഒക്കൽ സംസ്ഥാന വിത്തുൽപ്പാദനകേന്ദ്രവും ചേർന്ന്‌ നടത്തുന്ന ഫാം ഫെസ്റ്റ് ഞായറാഴ്ച സമാപിക്കും. വിദ്യാർഥികളും നാട്ടുകാരും കർഷകരും പങ്കെടുത്ത ഫെസ്റ്റിൽ ജൈവ ഉൽപ്പന്നങ്ങളുടെയും വിവിധയിനം പച്ചക്കറിത്തൈകളുടെയും വിൽപ്പന തകൃതിയായി.

കർഷക സെമിനാറുകളിൽ സംയോജിത കൃഷിരീതികൾ, ജൈവ കീട നിയന്ത്രണമാർഗങ്ങൾ, മത്സ്യ അവശിഷ്ടങ്ങളിൽനിന്ന് തീറ്റയും വളവും, വിള അവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിപാലനം തുടങ്ങിയ വിഷയങ്ങളിൽ കാർഷികരംഗത്തെ വിദഗ്ധർ ക്ലാസെടുത്തു. പുരാതന കാർഷികോപകരണങ്ങളെക്കുറിച്ച് കൃഷി ഓഫീസർമാർ ക്ലാസെടുത്തു. കൂവപ്പടി ബ്ലോക്കിന്റെയും പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ സ്റ്റാളിൽ ഹണി ഗ്രൂപ്പ് ഉൽപ്പാദിപ്പിച്ച തേനുകളും ലണ്ടൻ മുളകുതെെകളും പൊന്നാങ്കണ്ണിച്ചീരയും ജനങ്ങളെ ആകർഷിച്ചതായി ചുമതലക്കാരായ സി എൻ വിമൽകുമാറും വി വൈ കുര്യാക്കോസും അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top