22 December Sunday

സ്റ്റാളുകൾ ഒഴിഞ്ഞു ; ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി 
കാലടി മാർക്കറ്റ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024


കാലടി
കോടികൾ മുടക്കി കാലടി പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി നിർമിച്ച മാർക്കറ്റ് സമുച്ചയം കാടുമൂടി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി. കെ ബാബു മന്ത്രിയായിരിക്കെ 2012ലാണ് സമുച്ചയം ഉദ്ഘാടനം ചെയ്തത്‌. കാലടി പട്ടണത്തിന്റെ മധ്യത്തിലായി സ്ഥിതി ചെയ്തിരുന്ന മാർക്കറ്റ് കാലടി പഞ്ചായത്ത് ഓഫീസിനുപിറകിൽ മാറ്റി നിർമിക്കുകയായിരുന്നു.

എന്നാൽ, പഴയ മാർക്കറ്റ്‌ ടൗണിൽനിന്ന്‌ മാറ്റിയതിനെതിരെ കച്ചവടക്കാർ ഹൈക്കോടതിയിൽ കേസ് കൊടുത്തതിനാൽ പുതിയ മാർക്കറ്റ് പ്രവർത്തിച്ചില്ല. 2015ൽ എൽഡിഎഫ് ഭരണസമിതി അധികാരത്തിലെത്തിയതോടെ കേസുകൾ തീർത്ത് മാർക്കറ്റ് സമുച്ചയത്തിലെ 32 സ്റ്റാളുകൾ ലേലം ചെയ്തു. വിൽപ്പനയും മുടക്കമില്ലാതെ തുടർന്നു. എന്നാൽ, കഴിഞ്ഞ രണ്ടുവർഷമായി 30 സ്റ്റാളുകളും ഒഴിഞ്ഞുകിടക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top