കൊച്ചി
അന്തരിച്ച വിഖ്യാത ചിത്രകാരൻ എ രാമചന്ദ്രന്റെ വിപുലമായ ഗ്രന്ഥശേഖരമടങ്ങുന്ന ‘ധ്യാനചിത്ര: എ രാമചന്ദ്രൻ വിഷ്വൽ കൾച്ചറൽ ലാബ്’ എറണാകുളം ദർബാർ ഹാൾ കലാകേന്ദ്രത്തിൽ ഞായർ പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. മന്ത്രി പി രാജീവ് മുഖ്യാതിഥിയാകും. രാമചന്ദ്രന്റെ മക്കളായ രാഹുലും സുജാതയും പരിപാടിയിൽ പങ്കെടുക്കും. ഇന്ത്യൻ ചിത്രകലയുടെ അപൂർവവും അമൂല്യവുമായ പുസ്തകങ്ങളാണ് ശേഖരത്തിലുള്ളതെന്ന് കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, സെക്രട്ടറി എൻ ബാലമുരളീകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..