പെരുമ്പാവൂർ
ലൈഫ് പദ്ധതിയിൽ മൂന്നുസെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് വീട് അനുവദിക്കുന്നതിന്റെ നിയമഭേദഗതിയെക്കുറിച്ച് ആലോചിക്കാമെന്നും മാലിന്യം വലിച്ചെറിയുന്നത് ചൂണ്ടിക്കാട്ടിയാല്‍ 2500 രൂപ പാരിതോഷികം ലഭിക്കുന്ന പദ്ധതി എല്ലാവരും ഏറ്റെടുക്കണമെന്നും തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ്. രായമംഗലം പഞ്ചായത്തിൽ ലൈഫില്‍ നിർമിച്ച 100 വീടുകളുടെ പൂർത്തീകരണപ്രഖ്യാപനവും താക്കോൽ കൈമാറ്റവും മന്ത്രി നിര്‍വഹിച്ചു.
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കായി നിർമിക്കുന്ന സ്വരാജ് പുരസ്കാരമന്ദിരം, അങ്കണവാടിക്കെട്ടിടം എന്നിവയുടെ കല്ലിടലും മാലിന്യം തള്ളുന്നത് തടയാനുള്ള സിസിടിവി കാമറകളുടെ ഉദ്ഘാടനവും മന്ത്രി നടത്തി. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, എ ടി അജിത് കുമാർ, ദീപ ജോയ്, ശാരദ മോഹൻ, രാജി ബിജു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..