അങ്കമാലി
പീച്ചാനിക്കാട് ഗവ. യുപി സ്കൂളിന്റെ ഒരുവർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ നഗരസഭാ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ റെജി മാത്യു അധ്യക്ഷനായി. നഗരസഭാ വൈസ് ചെയർപേഴ്സൺ സിനി മനോജ്, സ്ഥിരംസമിതി അധ്യക്ഷരായ ജിത ഷിജോയ്, ജെസ്മി ജിജോ, കൗൺസിലർമാരായ റീത്ത പോൾ, പി എൻ ജോഷി, പ്രധാനാധ്യാപിക ബീന പീറ്റർ, സി ജെ ആൻസൻ എന്നിവർ സംസാ
രിച്ചു.
ചടങ്ങിൽ ലോഗോയും ജൂബിലി ഗാനവും പുറത്തിറക്കി. ലോഗോ തയ്യാറാക്കിയ ജിൻഫിയ ജോണി, ജൂബിലി ഗാനം എഴുതിയ പ്രിൻസ് വലിയവീട്ടിൽ, കേന്ദ്ര സർക്കാരിന്റെ ഇൻസ്പയർ അവാർഡ് നേടിയ ജോഷ്വ ജോയി എന്നിവരെ അനുമോ
ദിച്ചു.
ജൂബിലി വിളംബരജാഥയുടെ പതാക ചെയർമാൻ മാത്യു തോമസ് ജാഥാ ക്യാപ്റ്റൻ കൗൺസിലർ റെജി മാത്യുവിന് കൈമാറി. നൂറോളം വാഹനങ്ങൾ പങ്കെടുത്ത വിളംബരജാഥ വിദ്യാലയത്തിൽനിന്ന് ആരംഭിച്ച് മങ്ങാട്ടുകര, കരയാംപറമ്പ്, പീച്ചാനിക്കാട്, കോടുശേരി, പുളിയനം, ഐക്കാട്ടുകടവ്, തുരുത്ത് എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് തിരിച്ചെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..