23 December Monday

എങ്ങുമെത്താതെ 
പൊതുശ്മശാന നിർമാണം ; പ്രദേശവാസികൾ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024


നെടുമ്പാശേരി
പാറക്കടവ് പഞ്ചായത്തിലെ പുളിയനത്ത്‌ പൊതുശ്മശാനത്തിന്റെ നിർമാണം പൂർത്തിയാക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി നിർമാണം തുടങ്ങിവച്ച പൊതുശ്മശാനത്തിന്റെ നിർമാണം നാലുവർഷമായിട്ടും എങ്ങുമെത്താതെ കിടക്കുകയാണ്. പദ്ധതിപ്രദേശം കാടുമൂടി ഇഴജന്തുകളും കുറുനരിയും പെറ്റുപെരുകി സമീപവാസികൾക്ക് താമസവും സഞ്ചാരവും ദുസ്സഹമായിരിക്കുകയാണ്. പദ്ധതി പൂർത്തിയായെങ്കിൽ പാറക്കടവ് പഞ്ചായത്തിലെ ആളുകൾക്ക് കുറഞ്ഞ ചെലവിൽ സംസ്കാരച്ചടങ്ങുകൾ നടത്താനാകുമായിരുന്നു. ഇപ്പോൾ മറ്റു പഞ്ചായത്തുകളിലെ ശ്മശാനങ്ങളെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. സമീപവാസികളും എൽഡിഎഫ് അംഗങ്ങളും നടത്തിയ പ്രതിഷേധത്തിൽ പഞ്ചായത്ത് അംഗങ്ങളായ ജിഷ ശ്യാം, രാഹുൽ കൃഷ്ണൻ, പി ആർ രാജേഷ്, മിനി ജയസൂര്യൻ, ശാരദ ഉണ്ണിക്കൃഷ്ണൻ, ആശ ദിനേശൻ, ഉണ്ണിക്കൃഷ്ണൻ, സി കെ ഷൈജു, കുമാരൻ എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top