23 December Monday

യൂദാപുരം പള്ളിയിൽ ഊട്ടുതിരുനാൾ: 
രണ്ടുലക്ഷംപേർക്ക് നേർച്ചസദ്യ വിളമ്പി

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024


അങ്കമാലി
യൂദാപുരം തീർഥാടന പള്ളിയിൽ ഊട്ടുതിരുനാളിൽ രണ്ടുലക്ഷംപേർക്ക് നേർച്ചസദ്യ വിളമ്പി. വ്യാഴം രാവിലെ 6.30 മുതൽ രാത്രി 11വരെ  ജനപ്രവാഹമായിരുന്നു. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ നേർച്ചസദ്യ ആശീർവദിച്ചു.  നേർച്ച വെഞ്ചെരിപ്പിനുശേഷം കുട്ടികളുടെ ആദ്യ ചോറൂട്ട്  നടന്നു. യൂദാശ്ലീഹായുടെ  രൂപം എഴുന്നള്ളിപ്പിൽ ആയിരങ്ങൾ പങ്കെടുത്തു.

വികാരി ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി, സഹവികാരി ഫാ. ലിജോ ജോഷി പുളിപറമ്പിൽ, ഫാ. റോഷൻ ജേക്കബ് മുല്ലൂർ, ജനറൽ കൺവീനർ ഹെർബർട്ട് ജെയിംസ്, ജോയിന്റ്‌ കൺവീനർ പോൾ ആന്റണി, ജനറൽ സെക്രട്ടറി ഒ ജി കിഷോർ,  കിഷോർ പാപ്പാളി  എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top