01 November Friday

വലിച്ചെറിയേണ്ട; ഈ ബൊക്കെ 
വീട്ടിൽ വളർത്താം

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024


കളമശേരി
ഉപയോഗത്തിനുശേഷം വലിച്ചെറിയാതെ വീടകങ്ങളിൽ അലങ്കരച്ചെടിയായി വളർത്താവുന്ന  ബൊക്കെയുമായി നവസംരംഭകർ. കളമശേരി കാർഷികോത്സവത്തിൽ പങ്കെടുത്ത തിരുവോണം നഴ്സറി, ഇക്കാ ബ്ലിസ് എന്നിവചേർന്നാണ് പ്രത്യേകയിനം കയർബൊക്കെയുമായി വിപണിയിലെത്തുന്നത്. കൊച്ചിൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ്‌ കോ–- ഓപ്പറേറ്റീവ് സൊസൈറ്റിയാണ്‌ (കിഡ്കൊ) കൊയർവാ എന്നപേരിൽ കയർബൊക്കെ ഇറക്കുന്നത്. ഇൻഡോർ ചെടികളായ പീസ് ലില്ലിയും റോസാപ്പൂക്കളും ഉപയോഗിച്ചാണ്‌ ബൊക്കെ നിർമിക്കുന്നത്‌.

കളമശേരി ജിഞ്ചർ ഹോട്ടലിൽ മന്ത്രി പി രാജീവ് കയർബൊക്കെ വിപണിയിലിറക്കി. കിഡ്കൊ പ്രസിഡന്റ് കെ ഡി ഫ്രാൻസിസ്‌, കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ സംഘാടകരായ നാസർ മഠത്തിൽ, എ വി ശ്രീകുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം പി മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top