22 November Friday

ഹരിതസ്ഥാപനമായി 
ഏലൂർ കുടുംബാരോഗ്യകേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024


കളമശേരി
മാതൃകാപരമായ മാലിന്യസംസ്‌കരണ സംവിധാനമൊരുക്കി ഹരിതസ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംനേടി കേരളത്തിലെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രമായ ഏലൂർ കുടുംബാരോഗ്യകേന്ദ്രം. ഒല്ലൂർ വടക്കുംഭാഗത്ത് പ്രവർത്തിക്കുന്ന ആശുപത്രിയിൽ ദിവസേനയുണ്ടാകുന്ന എല്ലാവിധ മാലിന്യങ്ങളും സർക്കാർനിർദേശമനുസരിച്ച് കൈകാര്യം ചെയ്താണ് നേട്ടം കരസ്ഥമാക്കിയത്.

പ്ലാസ്റ്റിക് മാലിന്യം അതത് ദിവസം ഹരിതകർമസേനയ്‌ക്ക് കൈമാറും. ഭക്ഷ്യമാലിന്യങ്ങൾ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ്‌വഴി വളമാക്കി മാറ്റും. ആശുപത്രിമാലിന്യം അംഗീകൃത സർക്കാർ ഏജൻസിക്ക് കൈമാറും. ജീവനക്കാരെ ഉപയോഗിച്ച് ആശുപത്രിയും പരിസരവും ശുചിയാക്കും. ആശുപത്രിപ്പരിസരത്ത് പൂന്തോട്ടമൊരുക്കിയിട്ടുണ്ട്. കുട്ടികളുടെ പാർക്കും ഓപ്പൺ ജിമ്മും തയ്യാറാക്കിയിട്ടുണ്ട്. ജീവനക്കാരും ആശുപത്രിയിലെത്തുന്ന നാട്ടുകാരും ആശുപത്രിയും പരിസരവും ശുചിയാക്കിവയ്‌ക്കാൻ കാട്ടുന്ന ജാഗ്രതയാണ് ഹരിതസ്ഥാപനമെന്ന അംഗീകാരം ലഭിക്കാൻ കാരണമായതെന്ന് നഗരസഭാ ചെയർമാൻ എ ഡി സുജിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top