25 November Monday

വയനാടിന്‌ സഹായം ; അക്ഷരങ്ങൾകൊണ്ട്‌ കരുതലൊരുക്കി 
‘യുവതയുടെ പുസ്തകവണ്ടി'

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024


പെരുമ്പാവൂർ
ഉരുൾപൊട്ടിയെത്തിയ ദുരിതമഴയെ അതിജീവിച്ച വയനാടിന്‌ അക്ഷരങ്ങൾകൊണ്ട്‌ കരുതലൊരുക്കി വളയൻചിറങ്ങര വി എൻ കേശവപിള്ള സ്മാരക വായനശാല. വെള്ളാർമല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെയും മുണ്ടക്കൈ ഗവ. എൽപി സ്കൂളിലെയും ലൈബ്രറികൾക്ക് കഥാപുസ്തകങ്ങളുമായി വായനശാലയിലെ യുവത വയനാട്ടിലേക്ക് യാത്രതിരിച്ചു.

ഉരുൾപൊട്ടലിൽ തകർന്ന സ്കൂൾ ലൈബ്രറിയിലേക്ക്‌ 50,000 രൂപയുടെ പുതിയ പുസ്തകങ്ങളും ഹോം ലൈബ്രറികളിൽനിന്ന്‌ സംഭാവനയായി ലഭിച്ച പുസ്തകങ്ങളുമാണ് നൽകുന്നത്. പൊതുജനങ്ങളിൽനിന്ന് സംഭാവനയായും പുസ്തക ചലഞ്ചിലൂടെയും യുവതയുടെ പ്രത്യേക ബുക്ക്‌സ്റ്റാൾ വഴിയും സമാഹരിച്ച പുസ്തകങ്ങൾ ഇക്കൂട്ടത്തിലുണ്ട്‌. "യുവതയുടെ പുസ്തകവണ്ടി' മന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. തിങ്കളാഴ്ച മേപ്പാടിയിൽ നടക്കുന്ന പ്രവേശനോത്സവത്തിൽ പുസ്തകങ്ങൾ സ്കൂൾ ഭാരവാഹികൾക്ക്‌ കൈമാറും. ചടങ്ങിൽ വായനശാല പ്രസിഡന്റ് എം എം മോഹനൻ, സെക്രട്ടറി പി രാജൻ, ജി ആനന്ദകുമാർ, എസ് ഹരികൃഷ്ണൻ, ഗോവിന്ദ് അനിൽകുമാർ, എസ് അമൽ, പി അനിരുദ്ധൻ, ജെ ഗായത്രി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top