19 September Thursday

സഹ. സംഘത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ് ; കോൺഗ്രസ് നേതാവിനെ 
പാർടി പുറത്താക്കി

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024


കോതമംഗലം
സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കോൺഗ്രസ് നേതാവിനെ പാർടി പുറത്താക്കി. കോൺഗ്രസ് ഭരിക്കുന്ന കുട്ടമ്പുഴ അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ–--ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രസിഡന്റ് കെ എ സിബിയെ കോൺഗ്രസിൽനിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്‌ വാർത്താക്കുറിപ്പിൽ അറിയിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാനും കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമാണ് കെ എ സിബി. സിബി രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട് കുട്ടമ്പുഴ എൽഡിഎഫ് കമ്മിറ്റിയും പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങളും പഞ്ചായത്തിനുമുന്നിൽ ധർണയും പ്രതിഷേധപ്രകടനവും നടത്തി. സൊസൈറ്റിയിലെ ക്രമക്കേടിനെ തുടർന്ന് ഇയാൾക്കെതിരെ കുട്ടമ്പുഴ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് ഇയാൾ ഒളിവിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top