27 December Friday

നഗരത്തിലെ കുടിവെള്ളക്ഷാമം: 
സിപിഐ എം മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024


പറവൂർ
നഗരസഭാ പ്രദേശങ്ങളിൽ ഒരാഴ്‌ചയായി നേരിടുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ട് സിപിഐ എം മുനിസിപ്പൽ കമ്മിറ്റി പറവൂർ ജല അതോറിറ്റി ഓഫീസിലേക്ക് മാർച്ച്‌ നടത്തി. ഏരിയ കമ്മിറ്റി അംഗം ടി വി നിഥിൻ ഉദ്ഘാടനം ചെയ്തു. ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം പി ഏയ്ഞ്ചൽസ് അധ്യക്ഷനായി. ജനങ്ങൾ  കുടിവെള്ളത്തിനുവേണ്ടി നെട്ടോട്ടത്തിലായിട്ടും മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന പ്രതിപക്ഷനേതാവ് വി ഡി സതീശൻ തിരിഞ്ഞുനോക്കിയിട്ടില്ല. നഗരസഭ പ്രശ്നപരിഹാരത്തിന് നടപടിയെടുക്കുന്നില്ലെന്നും നേതാക്കൾ പറഞ്ഞു. വെസ്റ്റ് ലോക്കൽ സെക്രട്ടറി സി പി ജയൻ, നഗരസഭാ കൗൺസിലർമാരായ എം കെ ബാനർജി, ജ്യോതി ദിനേശൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top