ചോറ്റാനിക്കര
ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം വ്യാഴാഴ്‌ച തുടങ്ങും. വൈകിട്ട് 5.30ന് കലാസാംസ്കാരിക സമ്മേളനം സംവിധാകൻ ഷാജി കൈലാസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റൻ പി ആർ ശ്രീജേഷ് മുഖ്യാതിഥിയാകും.
തുടർന്ന് രണ്ടു വേദികളിലായി തിരുവാതിരകളി, ഭക്തിഗാനമേള, ശാസ്‌ത്രീയ നൃത്തം, മേജർസെറ്റ് കഥകളി എന്നിവ നടക്കും. വെള്ളി രാവിലെ ഏഴിന് നവരാത്രി സംഗീതോത്സവം ഉദ്ഘാടനം. വൈകിട്ട് രണ്ട് വേദികളിലായി കോൽകളി, മോഹിനിയാട്ടം, കഥകളി, ഭജന, കൈകൊട്ടിക്കളി, വീണ കച്ചേരി.
ഒക്ടോബർ 10ന് നടി നവ്യ നായരുടെ ഭരതനാട്യം, 11ന് ജയറാമിന്റെ നേതൃത്വത്തിൽ പവിഴമല്ലിത്തറ മേളം, രാത്രി ചലച്ചിത്രതാരം രചന നാരായണൻകുട്ടിയുടെ കുച്ചിപ്പുടി, വിധുപ്രതാപിന്റെ ഭക്തിഗാനമേള. 12ന് രാവിലെ പെരുവനം കുട്ടൻമാരാരുടെ മേളം, രാത്രി 8.30ന് വിളക്കിനെഴുന്നള്ളിപ്പിന് ചോറ്റാനിക്കര വിജയൻമാരാരുടെ പ്രമാണത്തിൽ മേജർസെറ്റ് പഞ്ചവാദ്യം. 10ന് വൈകിട്ട് നാലിന് പൂജവയ്പും 13ന് രാവിലെ 8.30ന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..