22 November Friday

കൊച്ചി ജലമെട്രോയ്ക്ക് ഹഡ്‌കോ പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

കൊച്ചി
ജീവിതപരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച രീതികൾക്കുള്ള അഭിമാനകരമായ ഹഡ്‌കോ അവാർഡ് കൊച്ചി ജലമെട്രോ പ്രോജക്ടിന് ലഭിച്ചു. അർബൻ ട്രാൻസ്‌പോർട്ട് എന്ന പ്രമേയത്തിൽ പദ്ധതിക്ക് അംഗീകാരം നൽകി ഹൗസിങ്‌ ആൻഡ് അർബൻ ഡെവലപ്‌മെന്റ്‌ കോർപറേഷൻ ലിമിറ്റഡാണ്‌ (ഹഡ്‌കോ) പ്രഖ്യാപനം നടത്തിയത്.

രാജ്യത്തെ ആദ്യ സംയോജിത ജലഗതാഗതസംവിധാനത്തിലൂടെ ഗതാഗതപ്രശ്‌നങ്ങൾക്ക്‌ പരിഹാരം ഉറപ്പാക്കാനുള്ള കെഎംആർഎല്ലിന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് ഈ അവാർഡ്. ഒമ്പതിന് ന്യൂഡൽഹിയിലെ വിഗ്യാൻ ഭവനിൽ അവാർഡ് സമ്മാനിക്കും.

ജലമെട്രോ പദ്ധതിയുടെ നൂതനരീതികൾ വിശദമാക്കി 2024 ജനുവരിയിൽ മത്സരത്തിനായി കെഎംആർഎൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രാജ്യത്തുടനീളമുള്ള നിരവധി എൻട്രികളിൽനിന്നാണ് പദ്ധതി തെരഞ്ഞെടുത്തത്. അവാർഡിനൊപ്പം ഒരുലക്ഷം രൂപയും ലഭിക്കും.പരിസ്ഥിതിസൗഹൃദ ഗതാഗതത്തിന് ഊന്നൽ നൽകി ആരംഭിച്ച കൊച്ചി ജലമെട്രോ പദ്ധതിയിൽ അത്യാധുനിക വൈദ്യുതബോട്ടുകളാണ് ഉപയോഗിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top