19 September Thursday

ഓണത്തപ്പനും മാവേലിയും തയ്യാർ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024


മൂവാറ്റുപുഴ
ഓണപൂക്കളത്തിന്റെ തറയൊരുക്കുന്നതിന് ഓണത്തപ്പൻമാരും മാവേലി പ്രതിമകളും തയ്യാറായി. വാളകം കോളാത്തുരുത്തിൽ മൺപാത്രനിർമാണ തൊഴിലാളികളാണ്‌ കളിമണ്ണിൽ തീർത്ത ഓണത്തപ്പനൊപ്പം പലവലിപ്പത്തിലുള്ള മാവേലി പ്രതിമകളും തയ്യാറാക്കിയത്‌. ഓണത്തറയിലേക്കുള്ള മുത്തിയമ്മ, അരകല്ല്, പിള്ളക്കല്ല്, ഉരൽ, ചിരവ തുടങ്ങിയവയുമുണ്ട്. മൂവാറ്റുപുഴയിലും തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്‌ഷനിലും ഇവ വിൽപ്പനയ്ക്കുണ്ട്. ആവശ്യമെങ്കിൽ വിദേശത്തുള്ളവർക്കടക്കം അയച്ചുനൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top