22 November Friday

യുവാക്കളുടെ കൂട്ടായ്മയിൽ ചെണ്ടുമല്ലിവസന്തം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024


പറവൂർ
ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലിവസന്തം ഒരുക്കി പുത്തൻവേലിക്കരയിലെ യുവാക്കളുടെ കൂട്ടായ്മ. നാലാംവാർഡ്‌ കൈതച്ചിറയിൽ നിഖിൽ വർഗീസ്, ജസ്റ്റിൻ വർഗീസ്, ഡിറ്റ്സൺ പോൾ, ഡിവിൻ ബൈജു, ടി പി അഖിൽ എന്നിവർ 45 സെന്റിൽ കൃഷി ചെയ്ത 5000 ചെടികളിലാണ്‌ ചെണ്ടുമല്ലിപ്പൂക്കൾ വിരിഞ്ഞത്‌.

ഒരു തൈക്ക് ഒരുരൂപ 25 പൈസ നിരക്കിലാണ് വിൽപ്പന. കൃഷിക്കായി 16,000 രൂപ ചെലവായി. ആദ്യ വിളവെടുപ്പിൽ ലഭിച്ച 13 കിലോ പൂക്കൾ കിലോ 70 രൂപയ്‌ക്ക്‌ വിറ്റഴിച്ചു. പ്രതീക്ഷിക്കാതെ വന്ന മഴ അൽപ്പം ബുദ്ധിമുട്ടുണ്ടാക്കിയതായി ഇവർ പറഞ്ഞു. മഞ്ഞയും ഓറഞ്ചും നിറങ്ങൾകൊണ്ട് കളങ്ങൾ തീർത്ത കൈതച്ചിറയിലെ ചെണ്ടുമല്ലിത്തോട്ടം കാണാൻ നാടിന്റെ നാനാഭാഗങ്ങളിൽനിന്ന്‌ ആളുകൾ എത്തുന്നുണ്ട്. ഡിവിൻ ഫ്രീലാൻസ്‌ ഫോട്ടോഗ്രാഫറും മറ്റുള്ളവർ എൻജിനിയറിങ്‌ ബിരുദധാരികളുമാണ്. ഓണനാളുകളിൽ പൂക്കൾ ആവശ്യമുള്ളവർക്ക്‌ ബന്ധപ്പെടാം. ഫോൺ: 78209 01195, 86061 59769.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top