19 December Thursday

പട്ടണം കവലയിലെ അടിപ്പാത: അധികൃതർ സ്ഥലം സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024


പറവൂർ
ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി പട്ടണം കവലയിൽ അടിപ്പാത നിർമിക്കണമെന്ന ചിറ്റാറ്റുകര പഞ്ചായത്തിന്റെ ആവശ്യത്തിൽ പരിശോധനയ്‌ക്കായി ദേശീയപാത പ്രോജക്ട്‌ ഡയറക്ടർ പി പ്രദീപ് സ്ഥലം സന്ദർശിച്ചു. പടിഞ്ഞാറൻ പ്രദേശത്തെ വാർഡുകളിലുള്ളവർ വലിയ യാത്രാദുരിതം നേരിടുമെന്നും മുസിരിസ് പൈതൃക പദ്ധതി പ്രദേശത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ബസുകൾക്കടക്കം പോകാനാകുന്ന അടിപ്പാത നിർമിക്കണമെന്നും സ്ഥലത്തെത്തിയ ഹൈബി ഈഡൻ എംപി, പഞ്ചായത്ത് പ്രസിഡന്റ്‌ ശാന്തിനി ഗോപകുമാർ, ജില്ലാപഞ്ചായത്ത്‌ അംഗം എ എസ് അനിൽകുമാർ എന്നിവർ ആവശ്യപ്പെട്ടു.

പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ എസ് സനീഷ്, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ പി പി അരൂഷ്, കെ വി അനന്തൻ, രാഷ്ട്രീയപാർടി പ്രതിനിധികൾ എന്നിവരും സ്ഥലത്തെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top