03 October Thursday

കന്നി 20 പെരുന്നാൾ: 
കോതമംഗലത്തേക്ക്‌ ജനപ്രവാഹം

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024


കോതമംഗലം
മാർ തോമാ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാളിന്‌ കോതമംഗലത്തേക്ക്‌ വൻപ്രവാഹം. പ്രധാന ദിവസമായ ബുധനാഴ്‌ച വിവിധഭാഗങ്ങളിൽനിന്നുള്ള പതിനായിരക്കണക്കിന്‌ കാൽനട തീർഥാടകർ ചെറിയപള്ളിയിലെത്തി. പെരുന്നാൾ വെള്ളിയാഴ്ച കൊടിയിറങ്ങും. യൽദോ മോർ ബസേലിയോസ് ബാവയുടെ 339–-ാമത് ഓർമപ്പെരുന്നാളാണ് ഈ വർഷം ആഘോഷിക്കുന്നത്.

ബുധൻ വൈകിട്ട് കോതമംഗലത്ത് എത്തിയ ഹൈറേഞ്ച് മേപൊ കാൽനട തീർഥാടകസംഘത്തിന് കോഴിപ്പിള്ളി കവലയിലും പടിഞ്ഞാറൻ മേഖലാ സംഘത്തിന് മൂവാറ്റുപുഴ കവലയിലും വടക്കൻ മേഖലാ സംഘത്തിന് ഹൈറേഞ്ച് കവലയിലും പോത്താനിക്കാട് മേഖലാ സംഘത്തിന് ചക്കാലക്കുടി ചാപ്പലിലും സ്വീകരണം നൽകി.
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിൽ ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ ആന്റണി ജോൺ, മാത്യു കുഴൽനാടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി എ എം ബഷീർ, നഗരസഭാ ചെയർമാൻ കെ കെ ടോമി, പഞ്ചായത്ത് പ്രസിഡന്റുമാരായ മാമച്ചൻ ജോസഫ്, പി കെ ചന്ദ്രശേഖരൻനായർ, ജെസി സാജു, പി എം മജീദ്, വികാരി ജോസ് പരത്തുവയലിൽ, ട്രസ്‌റ്റിമാർ തുടങ്ങിയവർ പങ്കെടുത്തു.മലങ്കര മെത്രാപോലീത്ത ജോസഫ് മോർ ഗ്രീഗോറിയോസ് പെരുന്നാൾ സന്ദേശം നൽകി. 151 പൊൻ, വെള്ളി കുരിശുകളുടെ അകമ്പടിയോടെ നഗരം ചുറ്റി പ്രദക്ഷിണം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top