03 December Tuesday

ഭിന്നശേഷി വാരാചരണം ; വിളംബരമായി ഘോഷയാത്ര

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024


കളമശേരി
ആലുവ ഉപജില്ലാ ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി കളമശേരിയിൽ സംഘടിപ്പിച്ച ജില്ലാ വിളംബര ഘോഷയാത്ര മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പ്ലാനിങ്‌ ബോർഡ് അംഗം ജമാൽ മണക്കാടൻ ദീപശിഖ കൈമാറി. ഭിന്നശേഷി വാരാചരണ സംഘാടകസമിതി ചെയർമാൻ വി എച്ച് ആസാദ് ഏറ്റുവാങ്ങി.

സംസ്ഥാന ഇൻക്ലൂസീവ് കായികമേള ജേതാക്കളെ മന്ത്രി ആദരിച്ചു. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ഭിന്നശേഷി കുട്ടികളുടെ കലോത്സവം വ്യാഴാഴ്ച മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. കളമശേരി മുനിസിപ്പാലിറ്റി, ആലുവ ബിആർസി, സമഗ്രശിക്ഷ കേരളം എന്നിവ ചേർന്നാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്.

ബിആർസി ബ്ലോക്ക് പ്രോഗ്രാം കോ–-ഓർഡിനേറ്റർ ആർ എസ് സോണിയ, നഗരസഭാ വൈസ് ചെയർപേഴ്സൻ സൽമ അബൂബക്കർ, എ കെ നിഷാദ്, കെ കെ ശശി, ബിനോയ് കെ ജോസഫ്, ജോസഫ് വർഗീസ് എന്നിവർ സംസാരിച്ചു.

ദിനാചരണം ഇന്ന്
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി പറവൂർ ബിആർസി ചൊവ്വ രാവിലെമുതൽ നഗരസഭാ ടൗൺഹാളിൽ വിവിധ പരിപാടികൾ നടത്തും. പകൽ 11ന് എംഇജി കൊച്ചി സോൺ അഡീഷണൽ ചീഫ് എൻജിനിയർ കേണൽ കെ എൽ രാഹുൽ ഉദ്ഘാടനം ചെയ്യും. നഗരസഭാ അധ്യക്ഷ ബീന ശശിധരൻ അധ്യക്ഷയാകും. സമാപന സമ്മേളനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കമല സദാനന്ദൻ ഉദ്ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top