തൃക്കാക്കര
ട്രാക്കോ കേബിൾ ജീവനക്കാരൻ അന്തരിച്ച കാളങ്ങാട്ട് തടയിൽ പി ഉണ്ണിയുടെ വീട് മന്ത്രി പി രാജീവ് സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി സർക്കാർ ഒപ്പമുണ്ടാകുമെന്ന് അറിയിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ, ഏരിയ കമ്മിറ്റി അംഗം കെ ആർ ബാബു, എം ഐ അബ്ദുൾ സലാം, കെ വി അഷ്റഫ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..