പെരുമ്പാവൂർ
രായമംഗലം പഞ്ചായത്ത് 14–--ാംവാർഡിൽ പുത്തൂരാൻ കവലയ്‌ക്കുസമീപം അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ജ്യൂസ് നിര്‍മാണകേന്ദ്രം അടപ്പിച്ചു. സെന്തിൽ മുരുകൻ എന്നയാൾ നടത്തിയിരുന്ന കേന്ദ്രമാണ് അടച്ചുപൂട്ടിയത്. നിരോധിക്കപ്പെട്ട കൃത്രിമ നിറങ്ങള്‍ ഉപയോഗിച്ചാണ് ഇവിടെ ജ്യൂസ് നിര്‍മിച്ചിരുന്നത്. പലഹാരങ്ങളും ഇവിടെ പാചകം ചെയ്ത് വിൽപ്പന നടത്തുന്നുണ്ട്. പ്ലൈവുഡ് കമ്പനിപോലുള്ള വ്യവസായ സ്ഥാപനങ്ങളിലേക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലുമാണ് പലഹാരങ്ങള്‍ വിറ്റിരുന്നത്.
ഇവിടെ ജ്യൂസും പലഹാരങ്ങളും കോഴി ഷെഡ്, ശുചിമുറി എന്നിവയോടുചേർന്ന് വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തി. പലഹാരങ്ങൾ, ഉപകരണങ്ങൾ എന്നിവ പഞ്ചായത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടിച്ചെടുത്തു. സെക്രട്ടറി ബി സുധീർ, ഹെൽത്ത് ഇൻസ്പെക്ടർ പി ആർ അനീഷ്, വിഷ്ണു കുമാർ, അഖിൽ ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..