22 December Sunday

ചെണ്ടുമല്ലിപ്പൂക്കൾ വിളവെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024


പെരുമ്പാവൂർ
രായമംഗലം പഞ്ചായത്ത് 18–--ാം വാർഡിൽ ഐശ്വര്യ കുടുംബശ്രീയുടെ കീഴിലുള്ള സുരക്ഷ ജെഎൽജി നടത്തിയ ചെണ്ടുമല്ലിക്കൃഷി വിളവെടുത്തു. കുറുപ്പംപടി ബസ് സ്റ്റാൻഡിനുസമീപമാണ് കൃഷിയിറക്കിയത്. പഞ്ചായത്ത് പ്രസിഡന്റ്‌ എൻ പി അജയകുമാർ ഉദ്ഘാടനം ചെയ്തു. സ്മിത അനിൽകുമാർ അധ്യക്ഷയായി. കൃഷിക്ക് നേതൃത്വം നൽകിയ സുശീല ശശിയെ അനുമോദിച്ചു. ബിജു കുര്യാക്കോസ്, രാജി ബിജു, കെ എൻ ഉഷാദേവി, എസ് മോഹനൻ, അമീറ ബീഗം എന്നിവർ സംസാരിച്ചു.

പിറവം
ആമ്പല്ലൂർ പഞ്ചായത്ത് കൃഷിഭവനും പ്രതീക്ഷ കുടുംബശ്രീയിലെ ഗ്രൂപ്പുകളും ചേർന്ന്‌ കൃഷിചെയ്ത ചെണ്ടുമല്ലി വിളവെടുത്തു. ഒന്നര ഏക്കറിൽ തിന, മക്കച്ചോളം, മണിച്ചോളം, റാഗി തുടങ്ങിയ ചെറുധാന്യങ്ങളും പയർ, കപ്പ, വെണ്ട, വഴുതന, തക്കാളി, മുളക്, ടിഷ്യൂകൾച്ചർ വാഴ തുടങ്ങിയ പച്ചക്കറികളും കൃഷി ചെയ്തിട്ടുണ്ട്.
സ്ഥിരംസമിതി അധ്യക്ഷൻ എം എം ബഷീർ ഉദ്ഘാടനം ചെയ്തു. റിട്ട. കൃഷി ഉദ്യോഗസ്ഥൻ പി എൻ സദാശിവൻ "കൃഷിയും നൂതന വിജയമാർഗങ്ങളും' വിഷയത്തിൽ ക്ലാസെടുത്തു. ശ്രീലത സദാശിവൻ അധ്യക്ഷയായി. ചിന്ന ഗോപി, ബീന സത്യൻ, സന്ധ്യ ജയകുമാർ, സിന്ധു സന്തോഷ്, ജിനി അനിൽകുമാർ, സോണി ചന്ദ്രകുമാർ തുടങ്ങിയവർ സംസാരിച്ചു.

പെരുമ്പാവൂർ
അശമന്നൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ്എച്ച്എം പദ്ധതിപ്രകാരം കൃഷി ചെയ്ത ചെണ്ടുമല്ലിപ്പൂക്കള്‍ വിളവെടുത്തു. പഞ്ചായത്ത് പ്രസിഡ​ന്റ് ഷിജി ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡ​ന്റ് ജോബി ഐസക് അധ്യക്ഷനായി. അജാസ് യൂസഫ്, സുബി ഷാജി, എൻ വി പ്രതീഷ്, ഗീത രാജീവ് എന്നിവർ സംസാരിച്ചു.

വസന്തമൊരുക്കി 
ചെണ്ടുമല്ലി പൂപ്പാടം
കിഴക്കൻമേഖലയിൽ വ്യാപകമായി ചെണ്ടുമല്ലി പൂക്കൃഷി. വീട്ടുമുറ്റത്തും തൊടികളിലും നട്ടുവളർത്തിയിരുന്ന ചെണ്ടുമല്ലി ഇത്തവണ കൃഷിയിടങ്ങളിലും വിരിഞ്ഞു. ചെറുതും വലുതുമായ പൂക്കൃഷിയിടങ്ങൾ ഓണത്തിനുമുമ്പേ വിളവെടുപ്പിന് പാകമായി.പേഴയ്‌ക്കാപ്പിള്ളിയിൽ കേരള കർഷകസംഘം പ്രവർത്തകർ ഫൈസൽ മുണ്ടങ്ങാമറ്റവും മുഹമ്മദാലി കുന്നപ്പിള്ളിയും ചേർന്ന് 25 സെന്റിൽ ചെണ്ടുമല്ലി ചെടികൾ നട്ട് പൂപ്പാടമൊരുക്കി. പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിനുമുന്നിലുള്ള പൂപ്പാടം കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും കൗതുകമുള്ള വർണക്കാഴ്ചയാണ്. കുമ്മായം വിതറി നിലമൊരുക്കി പൂക്കളങ്ങളുടെ മാതൃകയിലാണ് തൈകൾ നട്ടത്.

കോഴിവളം, എല്ലുപൊടി, കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക് എന്നിവയും ജൈവവളവും ഉപയോഗിച്ചു. ആദ്യ വിളവെടുപ്പ് കിസാൻസഭ കേന്ദ്രകമ്മിറ്റി അംഗം പി എം ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ സെകട്ടറി ആർ സുകുമാരൻ, വി എച്ച് ഷെഫീക്ക്, എ അജാസ്, കെ എൻ നാസർ തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top