വൈപ്പിൻ
ചെറുപ്രായത്തിൽ അമ്മയും അച്ഛനും നഷ്ടപ്പെട്ട പത്തുവയസ്സുകാരി വൈഗയ്‌ക്ക് വീട് നിർമിക്കാൻ നാടൊരുമിക്കുന്നു. വൈഗയ്ക്ക് മൂന്നുവയസ്സുള്ളപ്പോഴാണ് വാഹനാപകടത്തിൽ അമ്മയെ നഷ്ടപ്പെട്ടത്. പിന്നെ കൂട്ടിനുണ്ടായിരുന്ന അച്ഛനെ കോവിഡ് കവർന്നു. പ്രായമായ അച്ഛമ്മമാത്രമാണ് കൂട്ടായുള്ളത്.
സ്വന്തമായി വീടില്ലായിരുന്ന കുടുംബത്തിന് ലൈഫ് ഭവനപദ്ധതിവഴി വീട് അനുവദിച്ചെങ്കിലും പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പാതിവഴിയിലായ വീടിന്റെ നിർമാണം പൂർത്തിയാക്കാൻ വൈഗ പഠിക്കുന്ന എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെ പിടിഎ മുൻകൈയെടുത്ത് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാം (ചെയർപേഴ്സൺ), വൈസ് പ്രസിഡന്റ് വി കെ ഇക്ബാൽ (വൈസ് ചെയർമാൻ), പിടിഎ പ്രസിഡന്റ് കെ എ അബ്ദുൾ റസാഖ് (കൺവീനർ) എന്നിവരാണ് ഭാരവാഹികൾ. വാർഡ് അംഗങ്ങളായ ബിന്ദു ബെന്നി, കെ ജെ ആൽബി എന്നിവരെക്കൂടാതെ സഹകരണ ബാങ്ക്, യുവജനസംഘടനകൾ, സമൂഹമാധ്യമക്കൂട്ടായ്മകൾ, അധ്യാപകർ എന്നിവരും കമ്മിറ്റിയിൽ അംഗങ്ങളാണ്. ഫെഡറൽ ബാങ്ക് അക്കൗണ്ട് നമ്പർ: 10070100195966. ഐഎഫ്എസ്‌സി: FDRL0001007. ഗൂഗിൾ പേ: 9847281894 (വൈഗ സഹായനിധി).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..