23 December Monday

പിഡിഡിപിയുടെ പ്രവർത്തനം മാതൃകാപരം: മന്ത്രി ജെ ചിഞ്ചുറാണി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024


അങ്കമാലി
ക്ഷീരകർഷകരുടെ ക്ഷേമം ലക്ഷ്യമാക്കി പീപ്പിൾസ് ഡെയറി ഡെവലപ്‌മെന്റ് പ്രോജക്ട് (പിഡിഡിപി) സെൻട്രൽ സൊസൈറ്റി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി.

പിഡിഡിപിയുടെ ക്ഷീരകർഷക ക്ഷേമപ്രവർത്തന പദ്ധതികളുടെ ഭാഗമായുള്ള കന്നുകുട്ടിപരിപാലന പദ്ധതിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് കന്നുകുട്ടിപരിപാലന പദ്ധതി. മുപ്പതിനായിരത്തിലധികം ക്ഷീരകർഷകർക്ക് പിന്തുണയായി പ്രവർത്തിക്കുന്ന സൊസൈറ്റിയുടെ ലാഭവിഹിതം വിവിധ ക്ഷേമപദ്ധതികളിലൂടെ കർഷകരിലേക്ക് എത്തിക്കുകയാണ്.

ബെന്നി ബെഹനാൻ എംപി സൊസൈറ്റിയുടെ ബോണസ് വിതരണം ഉദ്ഘാടനം ചെയ്തു. ഒരുകോടി രൂപയാണ് ബോണസായി വിതരണം ചെയ്യുന്നത്.ക്ഷീരകർഷകർക്കുള്ള ഓണക്കിറ്റ് വിതരണം കാലടി പഞ്ചായത്ത് പ്രസിഡ​ന്റ് ഷൈജൻ തോട്ടപ്പിള്ളിയും തീറ്റപ്പുൽക്കൃഷി പദ്ധതി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനും പ്രത്യേക ധനസഹായപദ്ധതി അങ്കമാലി മുനിസിപ്പാലിറ്റി ചെയർമാൻ മാത്യു തോമസും ഉദ്ഘാടനം ചെയ്തു.

സൊസൈറ്റിക്കുകീഴിലുള്ള കർഷകര്‍ സങ്കടഹർജി പിഡിഡിപി സെൻട്രൽ സൊസൈറ്റി ട്രഷറർ ഒ പി മത്തായി മന്ത്രിക്ക് കൈമാറി. എറണാകുളം–-അങ്കമാലി അതിരൂപത വികാരി ജനറൽ മോൺ. ആ​ന്റണി പെരുമായൻ അധ്യക്ഷനായി. പിഡിഡിപി ചെയർമാൻ ഫാ. തോമസ് മങ്ങാട്ട്, സെക്രട്ടറി എ സി ജോൺസൺ, വൈസ് ചെയർമാൻ ഫാ. ബിജോയി പാലാട്ടി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top