14 November Thursday

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം ; നവരാത്രിയാഘോഷങ്ങൾക്ക്‌ നാളെ തുടക്കമാകും

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024


കാലടി
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ നവരാത്രിയാഘോഷങ്ങൾ ശനിയാഴ്ച തുടങ്ങും. വൈകിട്ട് 6.30ന് മഹാരാജാസ് കോളേജ് സംഗീതവിഭാഗം അധ്യാപിക ജി ഭൂവനേശ്വരി ഉദ്‌ഘാടനം ചെയ്യും. തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാര സമർപ്പണം, വിവിധ കലാപരിപാടികൾ, സംഗീതാർച്ചന, പൂജവയ്പ്‌, വിദ്യാരംഭം എന്നിവയാണ് പ്രധാന ചടങ്ങുകൾ.

ഞായർ വൈകിട്ട് ആറിന് ചാക്യാർകൂത്ത്, കൂടിയാട്ട കലാകാരൻ സംഗീത ചാക്യാർക്ക് തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. കെ കെ ഗീതാകുമാരി സമ്മാനിക്കും. തുടർന്ന് സംഗീത ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർക്കൂത്തും അരങ്ങേറും. തിങ്കൾ വൈകിട്ട് 6.30ന് തിരുവാതിരകളി, 7.30ന് നൃത്തനൃത്യങ്ങൾ. ചൊവ്വ വൈകിട്ട് 6.30ന്‌ തിരുവാതിരകളി, ഏഴിന് നൃത്തനൃത്യങ്ങൾ. ബുധൻ വൈകിട്ട് 6.30ന് ഭജൻ, 7.30ന് മോഹിനിയാട്ടം. വ്യാഴം വൈകിട്ട് 6.30ന് പൂജവയ്പ്‌, ഭജന, തിരുവാതിരകളി, നൃത്തനൃത്യങ്ങൾ. വെള്ളി വൈകിട്ട് 6.30ന് ദുർഗാഷ്ടമി, തിരുവാതിര, നൃത്തനൃത്യങ്ങൾ.12ന്‌ മഹാനവമി രാവിലെ ഒമ്പതിന് സംഗീതാർച്ചന, വൈകിട്ട് 6.30ന് തിരുവാതിരകളി, ഏഴിന് നൃത്തനൃത്യങ്ങൾ. 13ന്‌ വിജയദശമിദിനത്തിൽ രാവിലെ 7.30ന് വിദ്യാരംഭം (കുട്ടികളെ എഴുത്തിനിരുത്തൽ, രാവിലെ എട്ടിന് പൂജയെടുപ്പ്).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top