23 December Monday

എടവനക്കാട് പൊക്കാളിപ്പാടത്ത് കൊയ്-ത്തുത്സവം

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024


ചെറായി
എടവനക്കാട് പഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ ഫിഷറി സമാജത്തിലെ പൊക്കാളിപ്പാടത്ത് ഈ വർഷത്തെ ആദ്യ കൊയ്ത്തുത്സവം നടത്തി. എടവനക്കാട് കൃഷി ഓഫീസർ ഡോ. പി എ ലുബൈന ഉദ്ഘാടനം ചെയ്തു. എം കെ അച്യുതൻ കൃഷിയിറക്കിയ രണ്ടേക്കറിൽ ഒരേക്കറോളമാണ്‌ വിളവെടുത്തത്‌. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ സാജിത്, സുബോധ ഷാജി, പി വി സിനിലാൽ, പി എച്ച് അബൂബക്കർ, എ എ സുധീർ, സുൽഫത്ത് മൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top