മൂവാറ്റുപുഴ
സിബിഎസ്ഇ സെൻട്രൽ കേരള സഹോദയ സ്കൂൾ കലോത്സവം ‘സർഗധ്വനി’ വെള്ളിയാഴ്‌ച തുടങ്ങും. മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിൽ പകൽ 11ന് കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ അധ്യക്ഷനാകും. ഏഴുമുതൽ ഒമ്പതുവരെയാണ് പ്രധാന മത്സരങ്ങൾ. എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ 81 സ്കൂളുകളിൽനിന്ന് 3983 പ്രതിഭകൾ മാറ്റുരയ്ക്കും. നാല് വിഭാഗങ്ങളിലായി 15 വേദികളിൽ 140 ഇനങ്ങളിലാണ് മത്സരം. രചനാമത്സരങ്ങളും ബാൻഡ് ഡിസ്‌പ്ലേ മത്സരവും പൂർത്തിയായി. ബാൻഡ് ഡിസ്‌പ്ലേ മത്സരത്തിൽ മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ ഒന്നാംസ്ഥാനവും മുട്ടം ശാന്തൽ ജ്യോതി പബ്ലിക് സ്കൂൾ രണ്ടാംസ്ഥാനവും നേടി. വാഴക്കുളം കാർമൽ പബ്ലിക് സ്കൂളിനാണ് മൂന്നാംസ്ഥാനം. ‘സർഗധ്വനി’യുടെ പ്രചാരണാർഥം മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ വിദ്യാർഥികൾ നഗരത്തിൽ കലാകേളി അവതരിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..