മൂവാറ്റുപുഴ
സിബിഎസ്ഇ സെൻട്രൽ കേരള സഹോദയ സ്കൂൾ കലോത്സവം ‘സർഗധ്വനി' മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിൽ തുടങ്ങി. കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ അധ്യക്ഷനായി. എഫ്സിസി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെർലിൻ, സ്വാഗതസംഘം ജനറൽ കൺവീനർ ഫാ. പോൾ ചുരത്തൊട്ടി, ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ്, സഹോദയ സെക്രട്ടറി ജൈന പോൾ, സ്പോർട്സ് കോ–-ഓർഡിനേറ്റർ സി സി സുബാഷ്, പ്രധാനാധ്യാപിക സിസ്റ്റർ ലിജിയ, പിടിഎ പ്രസിഡന്റ് അഡ്വ. സി വി ജോണി തുടങ്ങിയവർ സംസാരിച്ചു. ഡയാലിസിസ് രോഗികൾക്ക് ചികിത്സാസഹായമായി നൽകുന്ന രണ്ടരലക്ഷം രൂപയുടെ ചെക്ക് പ്രിൻസിപ്പൽ ഫാ. പോൾ ചൂരത്തൊട്ടി സഹോദയ സെക്രട്ടറി ജൈന പോളിന് കൈമാറി.
ഏഴുമുതൽ ഒമ്പതുവരെയാണ് പ്രധാന മത്സരങ്ങൾ. എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ 81 സ്കൂളുകളിൽനിന്ന് 3983 കലാപ്രതിഭകൾ മാറ്റുരയ്ക്കും. നാല് വിഭാഗങ്ങളിൽ 15 വേദികളിലായി 140 ഇനങ്ങളിലാണ് മത്സരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..