കാലടി
മലയാറ്റൂർ–-നീലീശ്വരം പഞ്ചായത്തിൽ സംസ്ഥാന സർക്കാർ നൽകിയ ഫണ്ടിൽ 70 ശതമാനം വിനിയോഗിക്കാതെ ഭരണസമിതി പാഴാക്കി. ഭരണസമിതിയുടെ ഗുരുതരവീഴ്ചയ്‌ക്കെതിരെ എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങള്‍ ഓഫീസിനുമുമ്പിൽ പ്രതിഷേധിച്ചു. പ്രതിപക്ഷനേതാവ് പി ജെ ബിജു പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ആനി ജോസ് അധ്യക്ഷയായി.
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഇവര്‍ക്കിടയില്‍ത്തന്നെ ഭിന്നിപ്പുണ്ട്. ഭരണകക്ഷി അംഗത്തിന്റെ ഫോൺ പഞ്ചായത്ത് പ്രസിഡന്റ് ചോർത്തി പ്രചരിപ്പിച്ചു എന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നു. സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടും കുട്ടികൾക്ക് നൽകിവന്ന ഭക്ഷണപരിപാടി പഞ്ചായത്ത് നിർത്തിവച്ചു. അംഗീകാരം കിട്ടിയ പുതിയ പദ്ധതികൾ സമയബന്ധിതമായി തുടങ്ങിയില്ല. പഞ്ചായത്ത് പ്രസിഡന്റ് ഏകപക്ഷീയ നിലപാടുകളാണ് എടുക്കുന്നതെന്നും ആനശല്യത്തിനെതിരെ ഇല്ലിത്തോടിൽ ജനകീയ പങ്കാളിത്തത്തോടെ നടന്ന കാടുവെട്ടലിന്റെ മറവില്‍ പഞ്ചായത്ത് പ്രസിഡന്റ് 50,000 രൂപ തട്ടിയെടുത്തതായും പ്രതിപക്ഷം ആരോപിച്ചു. എല്‍ഡിഎഫ് അംഗങ്ങളായ ഷിബു പറമ്പത്ത്, വിജി റെജി, ബിൻസി ജോയ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..