23 December Monday

ബാവയുടെ കബർ വണങ്ങാൻ ഗജവീരന്മാരെത്തി

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024


കോതമംഗലം
എല്‍ദോ മാര്‍ ബസേലിയസ് ബാവയുടെ കബർ വണങ്ങാൻ ഗജവീരന്മാരെത്തി. കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളി​ന്റെ കൊടിയിറക്കുന്ന ദിവസം പതിവുചടങ്ങാണിത്. പള്ളിയിൽ കബറടക്കിയ ബാവയുടെ കബർ വണങ്ങാൻ എത്തിയ ആനകള്‍ പള്ളിക്കുചുറ്റും പ്രദക്ഷിണം നടത്തി നേർച്ച അർപ്പിച്ചശേഷം വണങ്ങി. പള്ളി വികാരി ഫാ. ജോസ് പരത്തുവയലി​ന്റെ നേതൃത്വത്തിൽ ശർക്കരയും പഴവും നൽകി ഗജവീരന്മാരെ സ്വീകരിച്ചു. കബർ വണക്കം കാണാൻ നിരവധി ആളുകളെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top