22 December Sunday

കരുത്തായി കിഫ്‌ബി ; ഉയർന്നു രണ്ട്‌ പുതിയ സ്‌കൂൾമന്ദിരം

കെ ആർ ബൈജുUpdated: Friday Oct 4, 2024

തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ പുതിയ മന്ദിരം


തൃപ്പൂണിത്തുറ
ജില്ലയിലെ വിദ്യാഭ്യാസമേഖലയ്‌ക്ക്‌ കരുത്തായി കിഫ്‌ബിയും സംസ്ഥാന സർക്കാരും. കിഫ്‌ബി അനുവദിച്ച സാമ്പത്തികസഹായത്തിൽ പുതിയ രണ്ട്‌ സ്‌കൂൾമന്ദിരങ്ങൾകൂടി പൂർത്തിയായി. തൃപ്പൂണിത്തുറ ഗവ. ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും ചോറ്റാനിക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലുമാണ്‌ പുതിയ മന്ദിരങ്ങൾ നിർമിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയൻ ശനി രാവിലെ 10.30ന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സർക്കാരി​ന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ നിർമാണം. ഒരുകോടി രൂപവീതമാണ്‌ കിഫ്‌ബിയിൽ അനുവദിച്ചത്‌. ശതാബ്ദി പിന്നിട്ട ഗവ. ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ആധുനിക ലാബ് സൗകര്യങ്ങൾ അടക്കം നാലു ക്ലാസ്‌റൂമുകളാണ് നിർമിച്ചത്, ശുചിമുറികളുമുണ്ട്‌. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലായി അഞ്ഞൂറിലധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം വർഷങ്ങളായി പാഠ്യ, പാഠ്യേതര രംഗത്ത് മികവ് പുലർത്തുന്നു.

ചോറ്റാനിക്കര ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ പുതിയ മന്ദിരം

ചോറ്റാനിക്കര ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ പുതിയ മന്ദിരം


 

എഴുപത്തഞ്ചുവർഷം പിന്നിട്ട ചോറ്റാനിക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരുടെയും പിടിഎയുടെയും ദീർഘകാലത്തെ ആവശ്യമായിരുന്നു പുതിയ മന്ദിരം. സ്കൂളിൽ എൽപി, യുപി, ഹൈസ്കൂൾ, വിഎച്ച്എസ്ഇ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 600 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ആധുനിക കംപ്യൂട്ടർ ലാബ് അടക്കം അഞ്ചു ക്ലാസ്‌റൂമുകളും ആധുനിക ശുചിമുറി സംവിധാനവും അടക്കമാണ് പുതിയ മന്ദിരം നിർമിച്ചത്. പാഠ്യ, പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന ചോറ്റാനിക്കര ഗവ. ഹൈസ്കൂൾ വർഷങ്ങളായി എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top