കടമക്കുടി
നിർമാണം നടക്കുന്ന പിഴല 350 മീറ്റർ റോഡ് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയും കലക്ടർ എൻ എസ് കെ ഉമേഷും സന്ദർശിച്ചു. റോഡ് നിർമാണം സംബന്ധിച്ച് പരാതികൾ ഉണ്ടായതിനെ തുടർന്നാണ് ഇരുവരും പരിശോധന നടത്തിയത്. റോഡ് പരിശോധിച്ച് എംഎൽഎയും കലക്ടറും സ്ഥിതിഗതികൾ വിലയിരുത്തി. ജിഡ സെക്രട്ടറി രഘുരാമൻ, പഞ്ചായത്ത് അംഗം ജിയ സന്തോഷ്, കെ ടി ജോണി, ടി കെ വിജയൻ എന്നിവരും ഒപ്പമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..