വൈപ്പിൻ
വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റിൽ പരിസ്ഥിതി സെമിനാറുകൾ ഒമ്പതുമുതൽ 13 വരെ നടക്കും. ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് ഹാളിൽ ഒമ്പതിന് രാവിലെ ഒമ്പതിന് ജസ്റ്റിസ് കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ നടക്കുന്ന സെമിനാറുകളിൽ വിദഗ്‌ധർ സംസാരിക്കും. ഒമ്പതിന് രാവിലെ 10ന് ‘കാലാവസ്ഥ വ്യതിയാനം: വെല്ലുവിളികളും പരിഹാരങ്ങളും', പകൽ രണ്ടിന് ‘വേമ്പനാട് കരയുന്നു'. പത്തിന് രാവിലെ 10ന് ബ്ലൂ ഇക്കണോമി -സാധ്യതകളും ആശങ്കകളും, പകൽ രണ്ടിന് ജൈവ വൈവിധ്യവും മാനവരാശിയുടെ നിലനിൽപ്പും എന്നീ വിഷയങ്ങളിലാണ് സെമിനാറുകൾ. 11നും 12നും കർത്തേടം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് സെമിനാറുകൾ. 11നു രാവിലെ 10ന് പൊക്കാളിക്കൃഷി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് കർഷക പ്രതിനിധികൾ സംസാരിക്കും. പകൽ രണ്ടിന് തീരസംരക്ഷണത്തിനും ആവാസവ്യവസ്ഥയ്‌ക്കും കണ്ടൽക്കാടുകളുടെ പ്രാധാന്യം, 12ന് രാവിലെ 10ന് ‘സർഗാത്മകതയും നിർമിത ബുദ്ധിയും'. പകൽ രണ്ടിന് ‘അക്വാ കൾച്ചറും ഫിഷ് ഫാമിങ്ങും’. പകൽ മൂന്നുമുതൽ നാലുവരെ റോബോട്ടിക്സ് ശിൽപ്പശാല. 13ന് എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിലാണ് സെമിനാർ. രാവിലെ 10ന് സുസ്ഥിര വികസനം, പകൽ രണ്ടിന് ‘ഭക്ഷ്യസുരക്ഷ'.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..