തൃപ്പൂണിത്തുറ
ജോർജിയൻ തീർഥാടനകേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ തമുക്കുനേർച്ച പെരുന്നാളിന് ആയിരക്കണക്കിനാളുകൾ എത്തി. രാവിലെമുതൽ തമുക്കുനേർച്ച വാങ്ങാൻ നിരവധിപേരെത്തി. രാവിലെ നടന്ന മൂന്നിൻമേൽ കുർബാനയ്ക്ക് മർക്കോസ് മാർ ക്രിസ്സ്റ്റോസ്മോസ് മുഖ്യകാർമികത്വം വഹിച്ചു. ഫാ. സക്കറിയ ഓണേരിൽ, ഫാ. എബിൻ ഊമേലിൽ എന്നിവർ സഹകാർമികരായി. ഫാ. റിജോ ജോർജ്, ഫാ. ടിജോ മർക്കോസ്, ഫാ. ബേസിൽ ഷാജു, രാജു ചെറുവുള്ളിൽ കോർഎപ്പിസ്കോപ, ഫാ. വർഗീസ് പുലയത്ത്, ഫാ. ജേക്കബ് കുരുവിള, ഫാ. ജോൺ വത്യാംപറമ്പിൽ, ഫാ.സെബു വെണ്ടറപ്പിള്ളിൽ, ഫാ. സ്ലീബ കളരിക്കൽ, ഫാ. ഗ്രിഗർ കൊള്ളിനൂർ, ഫാ. ജിയോ പാലുപറമ്പിൽ, ഫാ. ഷൈജു പഴമ്പിള്ളിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..