10 September Tuesday

കാരിട്ടൂണിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday May 5, 2023


കൊച്ചി
ചിരിയും ചിന്തയുടെ നറുവെളിച്ചവും പരത്തുന്ന മെഗാ കാർട്ടൂൺ പ്രദർശനം കൊച്ചിയിൽ തുടങ്ങി. കേരള കാർട്ടൂൺ അക്കാദമി ഒരുക്കുന്ന കാരിട്ടൂൺ ദേശീയ കാർട്ടൂൺ മേളയുടെ ഭാഗമായാണ് 1001 കാർട്ടൂണുകളുടെ പ്രദർശനം. എറണാകുളം ദർബാർഹാൾ കലാകേന്ദ്രത്തിലെ വിവിധ ഗ്യാലറികളിൽ 125 ആഗോള കാർട്ടൂണുകൾ, 75 കാർട്ടൂൺ ആചാര്യരുടെ രചനകൾ, ദേശീയ കാർട്ടൂണിസ്റ്റുകളുടെ സൃഷ്ടികൾ, കാർട്ടൂൺ അക്കാദമി അംഗങ്ങളുടെ രചനകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് പ്രദർശനം. പകൽ 11 മുതൽ രാത്രി ഏഴുവരെയാണ്‌ പ്രവേശനം. പ്രദർശനത്തിന്റെ ക്യൂറേറ്റർ രതീഷ് രവിയും അന്താരാഷ്ട്ര കാർട്ടൂണുകളുടെ ക്യൂറേറ്റർ ടി വി ജി മേനോനുമാണ്. പ്രദർശനം എട്ടുവരെ തുടരും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top