തൃപ്പൂണിത്തുറ
അത്തച്ചമയ ഘോഷയാത്രയുടെ ഭാഗമായി വെള്ളി രാവിലെ ഏഴുമുതൽ വൈകിട്ട് നാലുവരെ തൃപ്പൂണിത്തുറയിൽ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കോട്ടയം ഭാഗത്തുനിന്ന് വരുന്ന ചരക്കുവാഹനങ്ങൾ മുളന്തുരുത്തി, ചോറ്റാനിക്കര, -തിരുവാങ്കുളം,- സീപോർട്ട്–- എയർപോർട്ട് റോഡ് വഴി എറണാകുളത്തേക്കും വൈക്കം ഭാഗത്തുനിന്ന് വരുന്ന ചരക്കുവാഹനങ്ങൾ നടക്കാവ് ജങ്‌ഷനിൽനിന്ന് തിരിഞ്ഞ് മുളന്തുരുത്തിവഴി തിരുവാങ്കുളം സീപോർട്ട്–-എയർപോർട്ട് റോഡ് വഴി എറണാകുളത്തേക്കും പോകണം.
കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽനിന്ന് എറണാകുളത്തേക്ക് പോകേണ്ട സർവീസ് ബസുകളും ചെറുവാഹനങ്ങളും കണ്ണൻകുളങ്ങര ജങ്‌ഷനിലെത്തി മിനി ബൈപാസ് വഴി പോകണം. കോട്ടയം, വൈക്കം ഭാഗങ്ങളിൽനിന്ന് കാക്കനാട്, അമ്പലമേട്, തിരുവാങ്കുളം ഭാഗങ്ങളിലേക്ക് പോകേണ്ടവ നടക്കാവ് ജങ്‌ഷനിലെത്തി വലത്തോട്ടുതിരിഞ്ഞ് മുളന്തുരുത്തി, ചോറ്റാനിക്കരവഴി പോകണം.
എറണാകുളം, വൈറ്റില ഭാഗങ്ങളിൽനിന്ന് വൈക്കം, മുളന്തുരുത്തി, കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവീസ് ബസുകളും പേട്ട ജങ്‌ഷനിലെത്തി വലത്തോട്ടുതിരിഞ്ഞ് മിനി ബൈപാസ്, കണ്ണൻകുളങ്ങരവഴിയും വൈറ്റില, കുണ്ടന്നൂർ ഭാഗങ്ങളിൽനിന്ന് അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജങ്‌ഷനിലെത്തി ഇരുമ്പനം ജങ്‌ഷൻവഴിയും പോകണം. വെണ്ണല, എരൂർ ഭാഗങ്ങളിൽനിന്ന് കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ എരൂർ ലേബർ ജങ്‌ഷനിൽനിന്ന് കിഴക്കോട്ടുതിരിഞ്ഞ് ട്രാക്കോ കേബിൾ ജങ്‌ഷനിലെത്തി സീപോർട്ട്–- എയർപോർട്ട് റോഡ് വഴി ഇരുമ്പനം ജങ്‌ഷനിലെത്തി പോകണം.
മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് ഭാഗങ്ങളിൽനിന്ന് എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്കുള്ള ചെറുവാഹനങ്ങളും സർവീസ് ബസുകളും കരിങ്ങാച്ചിറ -ഇരുമ്പനം ജങ്‌ഷനിലെത്തി എസ്എൻ ജങ്‌ഷൻ പേട്ടവഴിയും ഭാരവാഹനങ്ങൾ കാക്കനാട്, പാലാരിവട്ടംവഴിയും പോകണം. ടിപ്പർ, ടാങ്കർ, കണ്ടെയ്നർ ലോറികൾക്ക് തൃപ്പൂണിത്തുറ ടൗണിലേക്ക് പ്രവേശനമുണ്ടാകില്ല. പുതിയകാവ് ഭാഗത്തുനിന്ന് മാർക്കറ്റ് റോഡ് വഴി തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് ജങ്‌ഷനിലേക്ക് പ്രവേശനമില്ല.
ഘോഷയാത്ര വരുന്ന ബോയ്സ് സ്കൂൾ ഗ്രൗണ്ട്, തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, സ്റ്റാച്യു, - കിഴക്കേകോട്ട, എസ്എൻ ജങ്‌ഷൻ, അലയൻസ്,- വടക്കേകോട്ട, പൂർണത്രയീശക്ഷേത്രം, കണ്ണൻകുളങ്ങരമുതൽ മിനി ബൈപാസ്, പേട്ടവരെയുള്ള റോഡിന്റെ ഇരുവശങ്ങൾ എന്നിവിടങ്ങളിൽ പാർക്കിങ് അനുവദിക്കില്ല.
പുതിയകാവിൽനിന്ന് വരുന്ന സർവീസ് ബസുകൾ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കയറാതെ കണ്ണൻകുളങ്ങര - ആശുപത്രി ജങ്‌ഷൻ- മിനി ബൈപാസ് വഴി പോകണം. ആലുവ, എറണാകുളം, വൈറ്റില ഭാഗങ്ങളിൽനിന്ന് വരുന്ന യാത്രക്കാർ മെട്രോ സൗകര്യം കൂടുതലായി പ്രയോജനപ്പെടുത്തുക. നടക്കാവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പുതിയകാവ് അമ്പലത്തിന്റെ ഗ്രൗണ്ടിലും മരട്, പേട്ട എന്നിവിടങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ മിനി ബൈപാസിലുള്ള എസ്എൻ വിദ്യാപീഠം, വെങ്കിടേശ്വര സ്കൂൾ എന്നിവിടങ്ങളിലും പാർക്ക് ചെയ്യണം.
കാക്കനാട്, മൂവാറ്റുപുഴ, അമ്പലമേട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഇരുമ്പനം പുതിയറോഡ് ജങ്‌ഷൻ,- ചിത്രപ്പുഴ റോഡിന്റെ ഇടതുവശത്ത് ഗതാഗതതടസ്സമില്ലാത്ത രീതിയിൽ പാർക്ക് ചെയ്യണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..