24 December Tuesday

പിറവം ഇനി ഡിജിറ്റൽ സാക്ഷരനഗരം

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024


പിറവം
സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ നഗരമായി പിറവം നഗരസഭയെ പ്രഖ്യാപിച്ചു. മൂവാറ്റുപുഴയ്‌ക്കുപിന്നാലെ ജില്ലയിൽ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ നഗരസഭയാണ് പിറവം. സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച സമ്പൂർണ ഡിജിറ്റല്‍ സാക്ഷരത പദ്ധതി  നേട്ടത്തിന്‌ അടിത്തറയായി. മാർച്ച് ആദ്യവാരം തുടക്കമിട്ട്‌ ആറുമാസംകൊണ്ടാണ് നഗരസഭ ലക്ഷ്യം കൈവരിച്ചത്.

നഗരസഭാപരിധിയിലെ എല്ലാ ജനങ്ങളുടെയും വിവരം ശേഖരിച്ചു. സർവേയിൽ 18നും 65നും ഇടയിലുള്ള 1806 പേർ ഡിജിറ്റൽ സാക്ഷരരല്ലെന്ന് കണ്ടെത്തി. വയോധികർക്ക് വീടുകളിൽ പരിശീലനം നൽകി. തുടർന്ന് 27 ഡിവിഷനുകളിലും ക്ലാസും പരീക്ഷയും നടത്തി. നഗരസഭാ അധ്യക്ഷ ജൂലി സാബു പ്രഖ്യാപനം നടത്തി. ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. സെക്രട്ടറി വി പ്രകാശ്‌കുമാർ, സൂപ്രണ്ട് പി സുലഭ, സ്ഥിരംസമിതി അധ്യക്ഷർ, കൗൺസിലർമാർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top