പിറവം
രാമമംഗലം പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ മണ്ണുമാഫിയ ബന്ധത്തിനും അഴിമതിക്കും കെടുകാര്യസ്ഥതയ്‌ക്കുമെതിരെ എല്‍ഡിഎഫ് പ്രതിഷേധം.
മണ്ണുമാഫിയ ബന്ധം അവസാനിപ്പിക്കുക, കെട്ടിടനിർമാണ പെർമിറ്റിന്റെ മറവിൽ നടക്കുന്ന മണ്ണുകടത്തൽ അവസാനിപ്പിക്കുക. മണ്ണ് മാറ്റിയിട്ടും കെട്ടിടം നിർമിക്കാത്തവരുടെ പേരിൽ നടപടിയെടുക്കുക, മണ്ണെടുപ്പ് പരിശോധിക്കാൻ സർവകക്ഷിസമിതിയെ നിയമിക്കുക, മണ്ണെടുപ്പിനു മാത്രം കെട്ടിടനിർമാണ പെർമിറ്റ് നൽകിയത് വിജിലൻസ് അന്വേഷിക്കുക, അഴിമതി നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക, ഉയർന്ന പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉന്നയിച്ച് എൽഡിഎഫ് അംഗങ്ങള്‍ വായമൂടിക്കെട്ടി പ്രതിഷേധവും എൽഡിഎഫ് പഞ്ചായത്ത് സമിതിയുടെ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു.
പഞ്ചായത്തിനുമുന്നിൽ സമരം സിപിഐ എം ലോക്കൽ സെക്രട്ടറി സുമിത് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി എം എം ഏലിയാസ് അധ്യക്ഷനായി. ജിൻസൺ വി പോൾ, പി എസ് മോഹനൻ, പി ജി മോഹനൻ, എം സി അനിൽകുമാർ, സ്മിത എൽദോസ്, ജിജോ ഏലിയാസ്, സണ്ണി ജേക്കബ് എന്നിവർ സംസാരിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..