22 December Sunday

കളമശേരി കാർഷികോത്സവം : 
പാചകമത്സരം 8ന്

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024


കളമശേരി
‘കൃഷിക്കൊപ്പം കളമശേരി' പദ്ധതിയിൽ ഏഴുമുതൽ 13 വരെ നോർത്ത് കളമശേരി ചാക്കോളാസ് പവിലിയനിൽ നടക്കുന്ന കളമശേരി കാർഷികോത്സവത്തിന്റെ ഭാഗമായി പാചകമത്സരം സംഘടിപ്പിക്കുന്നു. എട്ടിന് പകൽ മൂന്നുമുതൽ വൈകിട്ട്‌ ആറുവരെയാണ് മത്സരം. കളമശേരി മണ്ഡലത്തിലെ താമസക്കാർക്ക് ലിംഗ, പ്രായ ഭേദമന്യേ പങ്കെടുക്കാം. അടിസ്ഥാനസൗകര്യങ്ങൾ സംഘാടകർ ഒരുക്കും. സാധനസാമഗ്രികൾ മത്സരാർഥികൾ കൊണ്ടുവരണം. വെജ്, മീൻ, ചിക്കൻ, പാൽക്കപ്പ, പായസം എന്നീ ഇനങ്ങളിലാണ് മത്സരം. പങ്കെടുക്കാനായി 99477 60440 എന്ന വാട്സാപ് നമ്പറിൽ വെള്ളി രാത്രി ഏഴിനുമുമ്പ്‌ രജിസ്റ്റർ ചെയ്യണം.

കടമ്പൻ മൂത്താൻ 
ഇന്ന്
കടമ്പൻ മൂത്താൻ നാടകം വ്യാഴം രാവിലെ ഏഴിന് ഏലൂർ മഞ്ഞുമ്മലിൽ കനകന്റെ കൃഷിയിടത്തിലും ഒമ്പതിന് കളമശേരി വട്ടേക്കുന്നത്തും വൈകിട്ട്‌ നാലിന് ഏലൂർ പാതാളം ജങ്‌ഷനിലും ആറിന് കളമശേരി കങ്ങരപ്പടിയിലും അവതരിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top