കോലഞ്ചേരി
കുന്നത്തുനാട് മണ്ഡലത്തിലെ മൂന്ന് കേന്ദ്രങ്ങൾ വരുന്ന ഏഴ് ദിനങ്ങൾ കായികപ്രതിഭകളുടെ വീറുറ്റ പോരാട്ടങ്ങൾക്ക് വേദിയാകും. സ്കൂൾ കായികമേളക്ക് ആദ്യമായാണ് കുന്നത്തുനാട് മണ്ഡലം വേദിയാകുന്നത്. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് സ്‌കൂളിൽ വോളിബോൾ, ബോൾ ബാഡ്മിന്റൺ, വുഷു എന്നിവയും കടയിരുപ്പ് ഗവ. എച്ച്എസ്എസിൽ ബോക്‌സിങ്ങും പുത്തൻകുരിശ് എംജിഎം ഹൈസ്കൂളിൽ ഹാൻഡ്‌ബോൾ മത്സരവുമാണ് നടക്കുന്നത്. ബോക്സിങ് മത്സരത്തിൽ 714 കുട്ടികൾ മാറ്റുരയ്ക്കും.
വോളിബോൾ മത്സരത്തിൽ അഞ്ചിന് 336 കുട്ടികളും ആറിന് 456 കുട്ടികളും ഏഴിന് 116 കുട്ടികളും കളത്തിലിറങ്ങും. ബോൾ ബാഡ്‌മിന്റൺ മത്സരത്തിൽ ഏഴിന് 280 കുട്ടികളും എട്ടിന് 360 കുട്ടികളും ഒൻപതിന് 360 കുട്ടികളും 10ന് 80 കുട്ടികളും പങ്കെടുക്കും. വുഷു മത്സരത്തിന് 240 കുട്ടികളുണ്ടാകും. ഹാൻഡ് ബോളിൽ അഞ്ച് മുതൽ ഒൻപത് വരെ തീയതികളിൽ യഥാക്രമം 448, 616, 168, 448, 169 എന്നിങ്ങനെയാണ് മത്സരാർഥികളുടെ എണ്ണം. 12 സ്‌കൂളുകളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ ചൊവ്വ പകൽ 12ന് പി വി ശ്രീനിജിൻ എംഎൽഎ മത്സരങ്ങൾ ഉദ്‌ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..