27 December Friday

സ്‌ത്രീത്വത്തെ അപമാനിച്ചു ; ലീഗ്‌ നേതാവിനെതിരെ നടപടിയെടുക്കണം; വനിതാ കൗൺസിലർ സമരം നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024


മൂവാറ്റുപുഴ
സ്ത്രീത്വത്തെ അപമാനിച്ച ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി എം അബ്ദുൽ സലാമിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ 12–--ാംവാർഡ് കൗൺസിലർ ലൈല ഹനീഫ സമരം നടത്തി. മൂവാറ്റുപുഴ നഗരസഭയ്ക്ക് മുന്നിൽ തിങ്കൾ രാവിലെ 10ന് തുടങ്ങിയ സമരം വൈകിട്ട് അഞ്ചിന് സമാപിച്ചു. വിവിധ സംഘടനാ നേതാക്കൾ അഭിവാദ്യം ചെയ്തു.

നഗരസഭാ സെക്രട്ടറിക്കും പൊലീസിനും ലൈല ഹനീഫ പരാതി നൽകിയിട്ടും അബ്ദുൾ സലാമിനെതിരെ നടപടിയെടുക്കാൻ നഗരസഭ ചെയർമാനും യുഡിഎഫും തയ്യാറാകാത്തതിൽ പ്രതിഷേധമുയർന്നു. സിപിഐ എം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ, സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ് അനീഷ് എം മാത്യു, കെ എ നവാസ്, ആർ രാകേഷ്, കെ കെ ജി അനിൽകുമാർ, ഷാലി ജെയിൻ തുടങ്ങിയവർ സംസാരിച്ചു.

മുസ്ലിം ലീഗ് നേതാവായ പി എം അബ്ദുൾ സലാം ലീഗ്‌ കൗൺസിലർകൂടിയായ ലെെല ഹനീഫയെ ഒക്ടോബർ 30നാണ് അധിക്ഷേപിച്ചത്. മറ്റൊരു യുഡിഎഫ് കൗൺസിലർക്കെതിരെ അബ്ദുൾ സലാം സംസാരിച്ചത് ചോദ്യംചെയ്‌തതാണ്‌ തന്നെ അധിക്ഷേപിയ്ക്കാൻ കാരണമെന്ന് ലൈലയുടെ പരാതിയിലുണ്ട്. പരാതി പൊലീസിന് കൈമാറുമെന്ന് സെക്രട്ടറി അറിയിച്ചതോടെയാണ്‌ ലൈല ഹനീഫ സമരം തൽക്കാലം അവസാനിപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top