23 December Monday

ആയിരംപറ കൂട്ടം ഇറങ്ങി; 
തിരുമറയൂർ പാടത്ത് നടീൽ ഉത്സവം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024


പിറവം
വെളിയനാട് ആയിരംപറ സുഹൃദ് സംഘം പാട്ടത്തിനെടുത്ത തിരുമറയൂരിലെ തരിശുപാടത്ത്‌ നടീൽ ഉത്സവം. തരിശുകിടന്ന പറുവേലിത്താഴം, പാലക്കാപടവ് പാടശേഖരങ്ങളിലെ ആറേക്കർ പാടത്താണ് ഞാറുനട്ടത്. പഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം കെ വി അനിത, ജ്യോതി ബാലൻ, ഷേർളി രാജു, സാലി പീറ്റർ, പി കെ സുഗുണൻ, പി എസ് അരുൺ, ആദർശ് സജികുമാർ, ബോബൻ കുര്യാക്കോസ്, സെക്രട്ടറി കെ കെ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top