05 November Tuesday

കേരള നവോത്ഥാനത്തിന്‌ അടിസ്ഥാനം മത സൗഹാർദം: സുനിൽ പി ഇളയിടം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024


വൈപ്പിൻ
സിപിഐ എം വൈപ്പിൻ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ‘നവോത്ഥാന കേരളവും ഇടതുപക്ഷ രാഷ്ട്രീയവും’ വിഷയത്തിൽ നടന്ന സെമിനാർ സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു. കേരള നവോത്ഥാനം ജാതിവിരുദ്ധതയും മതസൗഹാർദവുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജാതിവിരുദ്ധതയിലൂടെയാണ് കേരളത്തിൽ നവോത്ഥാനം വളർന്നത്. ഉത്തരേന്ത്യയിൽ പലയിടത്തും നടന്നത് മതനവീകരണമായിരുന്നു. മതത്തിനകത്തുള്ള അനാചാരങ്ങളെയും അസമത്വങ്ങളെയും മാറ്റി ആധുനികവൽകരിക്കുകയായിരുന്നു ലക്ഷ്യം. കേരള നവോത്ഥാനത്തിനാകട്ടെ പിന്തുടർച്ചയുമുണ്ടായി. കർഷക പ്രസ്ഥാനവും തുടർന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനവും ആ നവോത്ഥാനത്തെ മുന്നോട്ടുകൊണ്ടുപോയി. അതിനാലാണ്‌ ഇന്ത്യയിൽ പലയിടത്തും വർഗീയതയ്ക്ക് കടന്നുകയറാൻ കഴിയുമ്പോൾ അതിന് കേരളത്തിൽ പറ്റാതെ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഘാടകസമിതി ചെയർമാൻ ഡോ. കെ കെ ജോഷി അധ്യക്ഷനായി. ഏരിയ സെക്രട്ടറി എ പി പ്രിനിൽ, പി ബി സജീവൻ, ഇ സി ശിവദാസ്, അഡ്വ. സുനിൽ ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top